പതിനഞ്ചുകാരനായ വിക്രം ഓഗസ്റ്റ് മാസത്തില്‍ വീട്ടില്‍നിന്നും ഒളിച്ചോടിയപ്പോള്‍ കാമാത്തിപുരയിലെ ലൈംഗിക തൊഴിലാളിയായ അമ്മ അവനെ വീണ്ടും തിരികെക്കൊണ്ടുവന്നു. അവന്‍ നേരത്തെയും ഒളിച്ചോടിയിട്ടുണ്ട് - അന്ന് ചില്ലറ ജോലികള്‍ക്കായി ശ്രമിച്ചും, വഴക്കുകൂടിയും സമയം ചിലവഴിച്ചു. ഒരു ജീവിതം ഉണ്ടാക്കിയെടുക്കാനുള്ള കടുത്ത ആഗ്രഹം മൂലമായിരുന്നു ഇതെല്ലാം