രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾ പാരി എഡ്യൂക്കേഷനിലൂടെ ഗ്രാമീണ ഇന്ത്യയെ അതിന്റെ ആഴത്തിലും സൂക്ഷ്മതയിലും മനസ്സിലാക്കുന്നു. അവരുടെ അനുഭവങ്ങൾ അറിയാൻ വീഡിയോ കാണുക
ഗ്രാമീണ ഇന്ത്യയുടേയും അധ:സ്ഥിതരുടേയും കഥകൾ ഞങ്ങൾ മുഖ്യധാരാ വിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതിയിലേക്കെത്തിക്കുന്നു. തങ്ങളുടെ ചുറ്റുമുള്ള കഥകൾ റിപ്പോർട്ട് ചെയ്യാനും രേഖപ്പെടുത്താനും ആഗ്രഹിക്കുന്ന കുട്ടികളൊടൊപ്പം പ്രവർത്തിക്കുകയും പത്രപ്രവർത്തന രീതിയിലുള്ള കഥ പറച്ചിലിൽ അവർക്ക് പരിശീലനവും മാർഗ്ഗനിർദ്ദേശവും നൽകുകയും ചെയ്യുന്നു. സാധാരണക്കാരായ മനുഷ്യരുടെ നിത്യജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന പാഠ്യപദ്ധതി രൂപകല്പന ചെയ്യുന്ന ഹ്രസ്വകോഴ്സുകൾ, സെഷനുകൾ. ശില്പശാലകൾ എന്നിവയിലൂടെയാണ് ഞങ്ങളിത് സാധ്യമാക്കുന്നത്.
Translator
Prathibha R. K.
ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.